Sat, 6 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Farmers Movement

ഇൻഫാം സംസ്ഥാനത്തെ ശ്രദ്ധിക്കപ്പെടുന്ന കർഷക പ്രസ്ഥാനം: മാർ ജോൺ നെല്ലിക്കുന്നേൽ

പാ​​റ​​ത്തോ​​ട്: കേ​​ര​​ള​​ത്തി​​ലെ ശ്ര​​ദ്ധി​​ക്ക​​പ്പെ​​ടു​​ന്ന ക​​ര്‍ഷ​​ക പ്ര​​സ്ഥാ​​ന​​മാ​​യി ഇ​​ന്‍ഫാം വ​​ള​​ര്‍ന്ന​​തി​​ന്‍റെ കാ​​ര​​ണം നാം ​​ഒ​​രു​​മി​​ച്ചു നി​​ല്‍ക്കു​​ന്നു എ​​ന്നു​​ള്ള​​താ​​ണെ​​ന്ന് ഇ​​ടു​​ക്കി രൂ​​പ​​താ​​ധ്യ​​ക്ഷ​​നും ഇ​​ന്‍ഫാം കാ​​ര്‍ഷി​​ക​​ജി​​ല്ല ര​​ക്ഷാ​​ധി​​കാ​​രി​​യു​​മാ​​യ മാ​​ര്‍ ജോ​​ണ്‍ നെ​​ല്ലി​​ക്കു​​ന്നേ​​ല്‍. ഇ​​ന്‍ഫാ​​മി​​ന്‍റെ ഒ​​രു മാ​​സം നീ​​ണ്ടു​​നി​​ന്ന പ​​രി​​സ്ഥി​​തി ദി​​നാ​​ഘോ​​ഷ​​ങ്ങ​​ളു​​ടെ സ​​മാ​​പ​​ന​​വും വി​​ത്തു​​കൊ​​ട്ട വി​​ത​​ര​​ണ​​വും ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.

മ​​റ്റാ​​രു​​മി​​ല്ലെ​​ങ്കി​​ലും ഇ​​ന്‍ഫാം ക​​ര്‍ഷ​​ക​​രോ​​ടൊ​​പ്പ​​മു​​ണ്ടാ​​കു​​മെ​​ന്ന് യോ​​ഗ​​ത്തി​​ല്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ച ഇ​​ന്‍ഫാം ദേ​​ശീ​​യ ര​​ക്ഷാ​​ധി​​കാ​​രി മാ​​ര്‍ റെ​​മീ​​ജി​​യോ​​സ് ഇ​​ഞ്ച​​നാ​​നി​​യി​​ല്‍ പ​​റ​​ഞ്ഞു. ധീ​​ര​​രാ​​യ ക​​ര്‍ഷ​​ക​​സു​​ഹൃ​​ത്തു​​ക​​ള്‍ ഒ​​രു​​മി​​ച്ചു നി​​ന്നാ​​ല്‍ സ​​ര്‍ക്കാ​​രി​​ന്‍റെ തീ​​രു​​മാ​​ന​​ങ്ങ​​ളെ നി​​യ​​ന്ത്രി​​ക്കാ​​ന്‍ ക​​ഴി​​യും. അ​​വ​​രെ​​ക്കൊ​​ണ്ട് അ​​നു​​കൂ​​ല​​മാ​​യ തീ​​രു​​മാ​​ന​​ങ്ങ​​ള്‍ എ​​ടു​​പ്പി​​ക്കാ​​ന്‍ ക​​ഴി​​യ​​ണം. അ​​ടു​​ത്ത ര​​ണ്ടു വ​​ര്‍ഷ​​ത്തി​​നു​​ള്ളി​​ല്‍ ഇ​​ന്‍ഫാ​​മി​​ന്‍റെ 100 ഔ​​ട്ട്‌​​ലെ​​റ്റു​​ക​​ള്‍ തു​​റ​​ക്കു​​മെ​​ന്നും ഇ​​തി​​ലൂ​​ടെ ക​​ര്‍ഷ​​ക​​രു​​ടെ ഉ​​ത്പന്ന​​ങ്ങ​​ള്‍ വി​​ത​​ര​​ണം ചെ​​യ്ത് ക​​ര്‍ഷ​​ക​​ര്‍ക്ക് പ്ര​​യോ​​ജ​​ന​​ക​​ര​​മാ​​ക്കു​​മെ​​ന്നും അ​​ദ്ദേ​​ഹം കൂ​​ട്ടി​​ച്ചേ​​ര്‍ത്തു.

ഇ​​ന്‍ഫാം ക​​ര്‍ഷ​​ക​​രു​​ടെ അ​​വ​​കാ​​ശ​​ങ്ങ​​ളെ​​ക്കു​​റി​​ച്ച് ബോ​​ധ്യ​​പ്പെ​​ടു​​ത്തു​​ന്ന പ്ര​​സ്ഥാ​​ന​​മാ​​ണെ​​ന്ന് ഇ​​ന്‍ഫാ​​മി​​ന്‍റെ പ​​ഞ്ച​​വ​​ത്സ​​ര പ​​ദ്ധ​​തി​​യു​​ടെ ഭാ​​ഗ​​മാ​​യു​​ള്ള ഫ​​ല​​ഗ്രാ​​മം പ​​ദ്ധ​​തി​​യു​​ടെ ഉ​​ദ്ഘാ​​ട​​നം നി​​ര്‍വ​​ഹി​​ച്ച് കാ​​ഞ്ഞി​​ര​​പ്പ​​ള്ളി രൂ​​പ​​ത വി​​കാ​​രി ജ​​ന​​റാ​​ള്‍ ഫാ. ​​ബോ​​ബി അ​​ല​​ക്‌​​സ് മ​​ണ്ണം​​പ്ലാ​​ക്ക​​ല്‍ പ​​റ​​ഞ്ഞു. ക​​ര്‍ഷ​​ക​​രു​​ടെ ആ​​വ​​ശ്യ​​ങ്ങ​​ള്‍ അ​​താ​​ത് ഭ​​ര​​ണ​​ക​​ര്‍ത്താ​​ക്ക​​ളു​​ടെ മു​​മ്പി​​ല്‍ എ​​ത്തി​​ക്കാ​​ന്‍ ഇ​​ന്‍ഫാ​​മി​​നാ​​കു​​ന്നു​​വെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

ഇ​​ന്‍ഫാം നാ​​ഷ​​ണ​​ല്‍ ജ​​ന​​റ​​ല്‍ സെ​​ക്ര​​ട്ട​​റി ഫാ. ​​ജോ​​സ​​ഫ് കാ​​വ​​നാ​​ടി, ഇ​​ന്‍ഫാം കേ​​ര​​ള സം​​സ്ഥാ​​ന ഡ​​യ​​റ​​ക്ട​​ര്‍ ഫാ. ​​ജോ​​ര്‍ജ് പൊ​​ട്ട​​യ്ക്ക​​ല്‍, ഇ​​ന്‍ഫാം നാ​​ഷ​​ണ​​ല്‍ സെ​​ക്ര​​ട്ട​​റി മാ​​ത്യു മാ​​മ്പ​​റ​​മ്പി​​ല്‍, ഇ​​ന്‍ഫാം സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് ജോ​​സ് ഇ​​ട​​പ്പാ​​ട്ട്, ഇ​​ന്‍ഫാം കാ​​ഞ്ഞി​​ര​​പ്പ​​ള്ളി കാ​​ര്‍ഷി​​ക​​ജി​​ല്ല പ്ര​​സി​​ഡ​​ന്‍റ് തോ​​മ​​സ് തു​​പ്പ​​ല​​ഞ്ഞി​​യി​​ല്‍ എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.

യോ​​ഗ​​ത്തി​​ല്‍ അ​​ടു​​ക്ക​​ള​​ത്തോ​​ട്ട നി​​ര്‍മാ​​ണ​​ത്തി​​നാ​​യി ഇ​​ന്‍ഫാം ആ​​വി​​ഷ്‌​​ക​​രി​​ച്ച വി​​ത്തു കൊ​​ട്ട കാ​​ഞ്ഞി​​ര​​പ്പ​​ള്ളി, ഇ​​ടു​​ക്കി, ആ​​ല​​പ്പു​​ഴ, ച​​ങ്ങ​​നാ​​ശേ​​രി, തി​​രു​​വ​​ല്ല, കോ​​ത​​മം​​ഗ​​ലം, മാ​​വേ​​ലി​​ക്ക​​ര, പാ​​ലാ, പാ​​റ​​ശാ​​ല, പു​​ന​​ലൂ​​ര്‍, താ​​മ​​ര​​ശേ​​രി, ത​​ല​​ശേ​​രി, ക​​ണ്ണൂ​​ര്‍ കാ​​ര്‍ഷി​​ക​​ജി​​ല്ല​​ക​​ള്‍ക്ക് വി​​ത​​ര​​ണം ചെ​​യ്തു.

ക​​ര്‍ഷ​​ക​​നും വേ​​ണം, മു​​ഖ്യ​​ധാ​​ര​​യി​​ല്‍ ഒ​​രി​​ടം: ഫാ. ​​തോ​​മ​​സ് മ​​റ്റ​​മു​​ണ്ട​​യി​​ല്‍

 കാ​ഞ്ഞി​ര​പ്പ​ള്ളി: പ​ല കാ​ല​ങ്ങ​ളി​ല്‍ പ​ല​വി​ധ കാ​ര​ണ​ങ്ങ​ളാ​ല്‍ സ​മൂ​ഹ​ത്തി​ല്‍ പാ​ര്‍​ശ്വ​വ​ത്ക​രി​ക്ക​പ്പെ​ട്ടു​പോ​യ ക​ര്‍​ഷ​ക​രെ സ​മൂ​ഹ​ത്തി​ന്‍റെ മു​ഖ്യ​ധാ​ര​യി​ല്‍ പു​നഃ​പ്ര​തി​ഷ്ഠി​ക്കാ​ന്‍ സ​ര്‍​ക്കാ​രി​നും പൊ​തു​സ​മൂ​ഹ​ത്തി​നും ക​ട​മ​യു​ണ്ടെ​ന്ന് ഇ​ന്‍​ഫാം ദേ​ശീ​യ ചെ​യ​ര്‍​മാ​ന്‍ ഫാ. ​തോ​മ​സ് മ​റ്റ​മു​ണ്ട​യി​ല്‍.

ഇ​ന്‍​ഫാ​മി​ന്‍റെ ഒ​രു മാ​സം നീ​ണ്ടു​നി​ന്ന പ​രി​സ്ഥി​തി ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ സ​മാ​പ​ന​ത്തി​ല്‍ ആ​മു​ഖ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ദൈ​വ​ത്തി​ന്‍റെ മ​ന​സാ​ണ് പ്ര​പ​ഞ്ചം. ആ ​പ്ര​പ​ഞ്ച​ത്തി​ല്‍ എ​ല്ലാ ജീ​വ​ജാ​ല​ങ്ങ​ള്‍​ക്കും ഇ​ട​മു​ണ്ട്.

അ​തു​പോ​ലെ പ്ര​പ​ഞ്ച​ത്തി​ന്‍റെ പ്ര​തീ​ക​മാ​യ പൊ​തു​സ​മൂ​ഹ​ത്തി​ല്‍ എ​ല്ലാ​വ​ര്‍​ക്കും ഇ​ട​മു​ണ്ടാ​ക​ണം. ത​ന്‍റേ​ത​ല്ലാ​ത്ത കാ​ര​ണ​ത്താ​ല്‍ ക​ര്‍​ഷ​ക​ജ​ന​ത പൊ​തു​സ​മൂ​ഹ​ത്തി​ല്‍ നി​ന്ന് ഓ​രം​പ​റ്റി ഒ​തു​ങ്ങി​പ്പോ​യ​വ​രാ​ണ്. അ​വ​രെ മു​ഖ്യ​ധാ​ര​യി​ലേ​ക്ക് എ​ത്തി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ഇ​ന്‍​ഫാ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്ത​പ്പെ​ടു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Latest News

Corehub Up